2018. രണ്ടു ‘ഐ ലവ് യു’ കഥകൾ
കഥാപാത്രങ്ങൾ :
1 . ഞാനും എൻ്റെ മകളും.
2 . ബാബു , മനീഷ് :അവളുടെ സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ .
രണ്ടായിരത്തി പതിനെട്ട് . ഞാൻ അന്ന് അബുദാബിയിലാണ് . മൂത്ത മകൾ എട്ടാം ക്‌ളാസിൽ. ആഴ്ചയിൽ ഒരിക്കൽ മകളുമായി വീഡിയോ കാൾ ചെയ്യാറുണ്ട് . ഒരു ദിവസം എൻ്റെ മകള് ചോദിച്ചു. “അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്. ങ്ങളോട് എനിക്ക് എന്തും പറയാമല്ലോ..?. ഞാൻ പറഞ്ഞു , “വൈ നോട്ട് . എന്തും പറയാം “.
“അച്ഛാ .. എന്നോട് രണ്ടു ആൺകുട്ടികൾ , ഐ ലവ് യു , പറഞ്ഞിട്ടുണ്ട്!.”, ഞാൻ പെട്ടെന്നൊന്നു ഞെട്ടി. പക്ഷെ ഉടനെ ഞാൻ. “വെരി ഗുഡ് , ഐ ലവ് യു എന്നാണല്ലോ പറഞ്ഞത് . ഐ ഹൈറ്റ് യു എന്നല്ലല്ലോ … മറ്റുള്ളവർക്ക് ഇഷ്ടപെടുന്ന ഒരു രൂപവും ഭാവവും എൻ്റെ മോൾക്ക് ഉണ്ടായല്ലോ… ഭാഗ്യം… ദൈവത്തോട് നന്ദി പറയാൻ കിട്ടിയ അവസരമാണ് ഇത് !”.
ഇങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഉള്ളിൽ ഇത്തിരി ഷോക്ക് ആയിരുന്നു. ഉടനെ ഞാൻ മുപ്പതു വർഷം പുറകോട്ടു പോയി നോക്കി. എന്തായിരിക്കും അന്നത്തെ കാലത്തു എൻ്റെ പെങ്ങൾക്ക് ഇതേപോലത്തെ ഒരു അവസ്ഥ വന്നാൽ, “അവൾ ഇങ്ങിനെ അച്ഛനോട് പറയുമോ?, എന്തായിരിക്കും ഒരു സാധാരണ അച്ഛന്റെ മറുപടി. പിന്നെയും അവളുടെ സ്കൂളിൽ പോകു നടക്കുമോ…” , എത്ര ആലോചിച്ചിട്ടും ഒരു വ്യക്തമായ ചിത്രം കിട്ടുന്നില്ല.
ഏതായാലും ഉടനെ ഫ്ലാഷ്ബാക്കിൽ നിന്നും തിരിച്ചു വന്നു. എന്നിട്ടു മകളോട് ചോദിച്ചു , “മോളെ എന്നിട്ടു എൻ്റെ മോൾക്കോ …”, അവൾ , “ങ്ങളോട് പറഞ്ഞപ്പോൾ തന്നെ പകുതി സമാധാനമായി”. ഞാൻ , “ന്നാലും … എൻ്റെ മോൾക്ക് അവരോടും ഒരു ‘ഇത്’ തോന്നിയോ ….”, ആദ്യം ബാബുവിൻ്റെ പറ , അവൾ , “നോ അച്ഛാ നോ “, ഞാൻ , “ഓക്കേ മോളെ…മനീഷിനോടോ ..?”, അവൾ, “അതും നോ ആണ് , എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല !.”, ഹാവൂ എനിക്ക് ഇത്തിരി സമാധാനമായി . “ന്നാലും അവരോടൊക്കെ മറ്റുള്ള കുട്ടികളോട് ഇടപെടുന്ന പോലെത്തന്നെ കൂട്ട് നില നിർത്തണം. എപ്പോഴും രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്ന സിറ്റുവേഷൻ ഉണ്ടാക്കാൻ ശ്രമിക്കുക .എല്ലാതരം ചിരിയും കളിയും പഴയപോലെ തുടർന്നോ … ഡോണ്ട് വറി അറ്റ് ഓൾ !”.
ഈ കഥയുടെ ക്ലൈമാക്സിനു വല്യ പ്രാധാന്യമില്ലാത്തതുകൊണ്ടു ഈ കഥ ഇവിടെ നിർത്തുന്നു .
സമ്മറി : നമ്മള് വളർന്ന സാഹചര്യവും ഇന്നത്തെ സാഹചര്യവും വളരെ വ്യത്യസ്തമാണ്. രണ്ടു “നോ ” കളും ഇത്തിരി വ്യത്യാസം ഉണ്ടായിരുന്നു. അതിൽ കൂടുതൽ ചോദിക്കാതെ ആ വ്യത്യാസം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ വളരെ നല്ലതാണു.
(സാങ്കല്പികം ആണെങ്കിലും അല്ലെങ്കിലും ഈ കഥ ഞാൻ എഴുതുന്നത് എൻ്റെ മോളുടെ അനുവാദം മേടിച്ചതിന് ശേഷം ആണ് )
Experiences വായിക്കാൻ രസമാണ്. കൂടെ ബാക്കിയുള്ളവർക്ക് ഒരു msg ഉം കിട്ടും. ?.മക്കളുമായി നല്ല സൗഹൃദം keep ചെയ്താൽ they വൽ share everything. എന്റെ മോൾ ഇത് പോലെ എന്നോട് വന്നു പറഞ്ഞിട്ടുണ്ട്…