ഒരു റിവ്യൂ – തികച്ചും അവിചാരിതമായാണ് ഇ ഒരു ബ്ലോഗ് ഇൽ എത്തി പെടുന്നത് …
തികച്ചും അവിചാരിതമായാണ് ഇ ഒരു ബ്ലോഗ് ഇൽ എത്തി പെടുന്നത് , അതുകൊണ്ട് തന്നെ ഇതിലെ കഥകൾ വായിച്ചു തുടങ്ങുമ്പോൾ പ്രതീക്ഷകൾ തീരെ ഇല്ലായിരുന്നു . ലോക്കഡോൺ നാളുകളിൽ പൊട്ടിവിരിഞ്ഞ പുതു കലാകാരന്മാരുടെ സമയം കൊല്ലി എന്ന മുൻവിധികളോടെ വായന തുടങ്ങി …
വളരെ സത്യസന്ധമായി പറഞ്ഞാൽ , ഇതിലെ കഥകൾ മുഴുവൻ വായിച്ചു കഴ്ഞ്ഞിപ്പോൾ കഥകളോട് തോന്നിയ ഇഷ്ടം ഇതിന്റെ രചയിതാവിനോടും തോന്നി എന്നത് യാദൃച്ഛികം എന്ന് പറയാൻ പറ്റുകയില്ല . കാരണം ഒരു സൃഷ്ടി നിങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അത്.
തന്റെ അനുഭവത്തിൽ നിന്നും പറയുന്ന കഥകൾക് (വെറും കഥകൾ ആണോ എന്നത് രചിയിതാവ് തന്നെ വ്യക്തമാകേണ്ടതാണ് ) ഒരിക്കലും ബഷീർ ന്റെ നർമ്മ പാണ്ഡവവും , എം ഡി വാസുദേവൻ നായരുടെ രചനാ നൈപുണ്യമോ ഒന്നും അവകാശപ്പെടാൻ സാദിക്കില്ലെങ്കിലും . തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട് ,ജീവിതത്തിൽ നടന്നതോ അല്ലെങ്കിൽ കണ്ടതോ ആയകാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന രീതിയിൽ ,ലാളിത്യ ഭാഷയും , ചെറു നര്മങ്ങളും , സന്ദേശങ്ങളും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന രചയിതാവിന്റെ രജനാ പാടവം ഏറെ പ്രെശംസനീയമാണ് .
എങ്കിൽ തന്നെയും ആരെയും മുറിവേല്പിക്കുന്നതോ , വ്യക്തിപരമായി ആക്ഷേപിക്കുന്നതോ ആയ ഒരു content ഉം ഇല്ലാത്ത ഇ കഥകൾ , സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ പബ്ലിഷ് ചെയുന്ന ചെയുന്ന രചയിതാവ് ഒരു “usual pshyco path ” അല്ല എന്ന് വ്യക്തമാണ് .
കൂടുതൽ കഥകളും മറുപടിയും പ്രതീക്ഷിച്ചുകൊള്ളുന്നു .