2019. പതാക

രണ്ടായിരത്തി പത്തൊൻപത് ഓഗസ്റ്റ് പതിനഞ്ച് . സ്വാതന്ത്ര്യ ദിനം .എൻ്റെ കൂട്ടുകാരൻ ബാബുവിൻ്റെ കൂടെ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ കൂടി കാറിൽ പോകുകയായിരുന്നു. നല്ല ട്രാഫിക് ഉള്ള സമയം. ഒരു നോർത്ത് ഇന്ത്യൻ ലേഡി സിഗ്നലിൽ നിന്നിരുന്ന ഞങ്ങളുടെ കാറിനടുത്തു പതാക വിൽക്കാൻ വന്നു.

ഒരു പതാകക്ക് അമ്പതു രൂപ. ഞാൻ നല്ലോണം ബാർഗൈൻ ചെയ്തു . അവസാനം മുപ്പതു രൂപക്ക് ആ ചേച്ചി സമ്മതിച്ചു. “ഇങ്ങനെയുമുണ്ടോ പിശുക്കത്തരം . അമ്പതു രൂപേടെ ഇന്ത്യൻ പതാകക്ക് ബാർഗൈൻ ചെയ്യുന്ന അറു  പിശുക്കൻ , ഗവണ്മെന്റ് ഇനിയും പെട്രോളിന് പൈസ കൂട്ടട്ടെ, അതിനു ഇത്തരക്കാർക്ക് ഒരു പ്രശ്നവും ഇല്ല”, എന്നൊക്കെ ആ ചേച്ചി മനസ്സിൽ വിചാരിച്ചു കാണും. പക്ഷെ പൈസ കൊടുക്കുമ്പോൾ ഞാൻ അമ്പതു രൂപ തന്നെ കൊടുത്തു. പിന്നെയും ഒരു മൂന്നു മിനിറ്റു ഞങ്ങൾ ആ സിഗ്നലിൽ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ കണ്ണിൽ നിന്നും മറയുന്നതു വരെ ആ പാവം ചേച്ചി ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അവര് മനസ്സിൽ വിചാരിക്കുന്നുണ്ടാവും , “പിന്നെ എന്തിനായിരിക്കും ഇവര് ഇത്രേം നേരം ബാർഗൈൻ ചെയ്തു പൈസ കുറപ്പിച്ചത്, മഹാന്മാർ തന്നെ !”.

സമ്മറി:- മറ്റുള്ളവരുടെ മനസ്സിൽ കേറി പറ്റാൻ ഏറ്റവും നല്ല മാർഗം സർപ്രൈസ് കൊടുക്കലാണ്. എക്സ്ട്രാ പൈസ ചെലവാക്കാതെയും  സർപ്രൈസ് കൊടുക്കാം !.

2 Replies to “2019. പതാക”

  1. എവിടെയോ ഒരു മിന്നലാട്ടം കാണുന്നു . ഇത് മാത്രമേ വായിച്ചുള്ളു. സമയംപോലെ മറ്റുള്ളവയും പരതിനോക്കാം . ആഖ്യനരീതി ഇഷ്ട്ടപെട്ടു . തുടർന്നുള്ള വായനയിലും ഈ ഇഷ്ട്ടം നിലനിർത്താൻ കഴിയട്ടെ.

    ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *