2018. പെർസെപ്ഷൻ

കഥാപാത്രങ്ങൾ :  

  1. ബാബു : എൻ്റെ കൂട്ടുകാരൻ

രണ്ടായിരത്തി പതിനെട്ട് . ഒരു ദിവസം ഒരു അങ്കിള് വിളിച്ചു പറഞ്ഞു . “ഒരു അടുത്ത ബന്ധു വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി നാലു മാസമായി സെയിം സിറ്റിയിൽ ഉണ്ട് .  ഒരു മേജർ ഓപറേഷന് ശേഷം ഇടക്കിടക്കുള്ള കൺസൾട്ടി ങ്ങിനുവേണ്ടിയുള്ള  യാത്ര കുറക്കാൻ വേണ്ടി ഹോസ്പിറ്റലിന്റെ അടുത്തുള്ള ഒരു വീട്ടിൽ നാലു മാസമായി താമസിക്കുന്നു. ഒന്ന് പോയി കാണണം”. കൂടെ എൻ്റെ ഫ്രണ്ട് ബാബുവിനെയും കൂട്ടി . കാറിലാണ് .

ഏകദേശം ബന്ധുവിന്റെ വാടക  വീടിൻ്റെ അടുത്തെത്തിയപ്പോൾ ഫോണിൽ വിളിച്ചു വഴി ചോദിച്ചു . എന്തുകൊണ്ടോ അദ്ദേഹം പറയുന്നത്  തീരെ വ്യക്തമായിരുന്നില്ല . അങ്ങിനെ വഴിതെറ്റി പല വഴികളിലൂടെയും ഞങ്ങൾ പോയി. പിന്നേം ഫോൺ ചെയ്യുന്നു . പിന്നേം വഴി തെറ്റുന്നു . ഏകദേശം ഒരു മണിക്കൂർ  ഈ അഭ്യാസം തുടർന്നു. എനിക്കും ബാബുവിനും ശെരിക്കും ദേഷ്യം വന്നു.  കൂടെ ചാൻസ് കിട്ടിയപ്പോൾ ബാബുവിൻ്റെ ഒരു കളിയാക്കലും . “ഇങ്ങനെയുമുണ്ടോ ബന്ധുക്കൾ . നാലു മാസമായിട്ടും വഴി ഒന്ന് ശെരിക്കു പറഞ്ഞു തന്നൂടെ!”.

അവസാനം ഞങ്ങൾ ലക്ഷ്യത്തിലെക്കുള്ള വഴിയിൽ എത്തി.  വഴിയിൽ വെച്ച് അദ്ദേഹത്തെ കണ്ടു.  അദ്ദേഹം മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു . മേജർ ഓപ്പറേഷൻ കഴിഞ്ഞതായത്  കൊണ്ട്  ഫുൾ ടൈം മാസ്ക് വെക്കണമത്രേ . നേരിയ പൊടിപോലും  വല്യ റിസ്ക് ആണ് . മാസ്കും വെച്ച് കൊണ്ടാണ് അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നത് . എന്ന് മാത്രമല്ല നാലു മാസത്തിനിടക്ക് വീടിൻ്റെ കോമ്പൗണ്ടിന്റെ പുറത്തോട്ടു കാറിലല്ലാതെ നടന്നു വന്നത് ആദ്യമായിട്ടാണത്രെ .

ഇദ്ദേഹം രണ്ടായിരത്തി ഇരുപതിൽ ഈ ലോകത്തോട് വിട പറഞ്ഞു.

സമ്മറി:- നമുക്കറിയാത്ത പല സത്യങ്ങളും മറുവശത്തു ഉണ്ടാകും . നമ്മുടെ പരിമിതമായ അറിവ് വെച്ച് മറ്റുള്ളവരെ അളക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *