2018. ഇഷ്ട നടൻ
കഥാപാത്രങ്ങൾ :
- ഞാൻ : അന്നു അബുദാബിയിലാണ് ജോലി
- ബാബു : അബുദാബി ഓഫീസിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്നു.
ഏകദേശം സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ എനിക്കൊരു ഇഷ്ട നടൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കോമഡി സിനിമകൾ കാണാനും അത് മറ്റുള്ളവരെ കാണിക്കാനും ഒരുപാടു ഇഷ്ടം ആയിരുന്നു.
രണ്ടായിരത്തി പതിനെട്ട്. അബുദാബിയിൽ ഉള്ള കാലം. നാട്ടിൽ ഒരു പുതിയ സിനിമ റിലീസ് ചെയ്തു ഏകദേശം രണ്ടു മൂന്നു ആഴ്ച കഴിഞ്ഞാണ് പൊതുവെ അവിടെ റിലീസ് ചെയ്യാറ് . അങ്ങിനെ ഒരു ദിവസം എൻ്റെ ഇഷ്ടനടന്റെ പുതിയ സിനിമ വന്നു. നിർഭാഗ്യ വശാൽ ആ സിനിമ കണ്ട ആളുകളുടെ നാട്ടിൽ നിന്നുമുള്ള റിവ്യൂ പ്രകാരം അതൊരു “പൊട്ട പടം” ആണ് എന്ന് ബാബു എല്ലാവർക്കിടയിലും പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. അവനു പ്രത്യേകിച്ച് ഒരു നടനോടും മമത ഇല്ലെങ്കിലും എന്തുകൊണ്ടോ… എൻ്റെ ഇഷ്ട നടനെ താഴ്ത്തി കെട്ടുക എന്നുള്ളത് പൊതുവെ അവൻ്റെ ഒരു ഹോബി ആണ്.
എനിക്ക് സഹിക്കുന്നില്ല!. ആരും എൻ്റെ കൂടെ ആ സിനിമക്ക് വരാൻ തയ്യാറാവുന്നില്ല!. അവസാനം ഞാൻ ഒരു ഓഫർ വെച്ചു. ഞാൻ ടിക്കറ്റ് സ്പോൺസർ ചെയ്യുന്നു. പക്ഷെ ആരെങ്കിലും സിനിമ കാണുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ചിരിച്ചാൽ എനിക്ക് ടിക്കറ്റിന്റെ പൈസ തിരിച്ചു തരണം. അതാണ് ഡീൽ. അങ്ങിനെ ഏഴു ഫ്രണ്ട്‌സ് എൻ്റെ കൂടെ സിനിമക്ക് വരാൻ തയ്യാറായി. അന്ന് ഒരു ടിക്കറ്റിനു മുപ്പതു ദിർഹം ആയിരുന്നു. ഏകദേശം അറുനൂറു രൂപ. അപ്പൊ ടോട്ടൽ ഇരുനൂറ്റി നാല്പത് ദിർഹം (നാലായിരത്തി എണ്ണൂറു രൂപ!). എൻ്റെ അന്നത്തെ കപ്പാസിറ്റി പ്രകാരം ഇത് ഓവർ ബജറ്റ് ആണ്. എന്നാലെന്താ സിനിമ കഴിഞ്ഞാൽ തിരിച്ചു കിട്ടുമല്ലോ…. ഇഷ്ടനടനെകുറിച്ചു അത്രയ്ക്ക് ഉറപ്പായിരുന്നു!. അങ്ങിനെ ഞങ്ങൾ സിനിമ കണ്ടു. “പക്ഷെ ആരും ചിരിച്ചില്ല!”.
സമ്മറി:- മറ്റുള്ളവരെ കുറിച്ചും അറിയാത്ത കാര്യങ്ങളെ കുറിച്ചും വെറുതെ ഓവർ കോൺഫിഡൻസ് വെച്ചു പേരുദോഷവും ധന നഷ്ടവും വരുത്തരുത്. “വേണോങ്കി ങ്ങൾക്ക് ഒറ്റക്ക് സിനിമക്ക് പൊയ്ക്കൂടേ…”, ഏതായാലും സച്ചിൻ ടെണ്ടുൽക്കർ എപ്പോഴും സെഞ്ച്വറിഅടിച്ചിട്ടില്ലല്ലോ എന്ന് സമാധാനിച്ചു . എന്നാലും എൻ്റെ ഇഷ്ട നടാ… നമ്മളോട് ഇത് വേണ്ടായിരുന്നു എന്ന് ആത്മ ഗദം പറഞ്ഞു!.
ഇതിലെ ബാബു ഞാനാണെന്നു തോനുന്നു ?
നിങ്ങൾക്കും ആകാം ബാബു. ഞങ്ങൾ ഫാനുകളുടെ ശത്രുക്കളായ ആർക്കും ആകാം .