2019. ആറു ബാബുമാർ – ഹാസ്യാനുകരണം
കഥാപാത്രങ്ങൾ .
- ബാബു : ആരും ആകാം , നിങ്ങളുടെ ഇഷ്ടം.
- മിനി : ബാബുവിൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടി.
- മനീഷ്, വീണ : ബാബുവിൻ്റെ കൂടെ വർക്ക് ചെയ്യുന്നവർ മറ്റുള്ളവർ.
എൻ്റെ അറിവിൽ എല്ലാരും വ്യത്യസ്ത സ്വഭാവം ഉള്ളവരാണ്. എൻ്റെ ചുറ്റുപാടുമുള്ള അങ്ങിനെയുള്ള കുറച്ചു പേരെ റെപ്രെസെന്റ് ചെയ്യാൻ ഒരു ശ്രമം.
സിറ്റുവേഷൻ ഒന്ന് : മിനി ഓഫീസിൻറെ വരാന്തയിൽ നിന്ന് മെല്ലെ കരയുന്നു.
ബാബു: എന്തേ മിനീ കരയുന്നെ ?
മിനി : ഒന്നുല്ല , ഇന്നലെ വീട്ടിൽ ……
ബാബു ഉടനെ തൻ്റെ സെക്രട്ടറിയെ വിളിക്കുന്നു. ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് ആണ്. എല്ലാ മീറ്റിങ്ങും പരിപാടികളും മാറ്റി വെച്ചോ…
എന്നിട്ടു മിനിയോട് : “വേഗം കാറിൽ കയറു…”, എന്നിട്ടു മൂന്നു മണിക്കൂർ മിനിമം ഡ്രൈവ് ദൂരമുള്ള മിനിയുടെ വീട്ടിൽ പോകുന്നു.എല്ലാവരെയും കണ്ടു എല്ലാം ഒത്തു തീർപ്പാക്കി രണ്ടു ദിവസത്തിനുശേഷം തിരിച്ചെത്തുന്നു.
സിറ്റുവേഷൻ രണ്ടു : മിനി ഓഫീസിൻറെ വരാന്തയിൽ നിന്ന് മെല്ലെ കരയുന്നു.
ബാബു: എന്തേ മിനീ കരയുന്നെ ?, ഒഫീഷ്യൽ ആണോ അതോ പേർസണൽ ആണോ ?
മിനി : “ഒന്നുല്ല , ഇന്നലെ വീട്ടിൽ ……”
ബാബു തൻ്റെ കയ്യിലെ വാച്ചിലേക്ക് നോക്കുന്നു. എന്നിട്ടു ഇപ്പോൾ 5 :30 PM അല്ലെ പേർസണൽ ആണെങ്കിൽ 6:00 PM കഴിഞ്ഞിട്ടു കരയുന്നതല്ലേ അതിൻ്റെ ഒരു ശരി !. എന്നു ആത്മഗതം പറഞ്ഞു മിനോയോട് ഒന്നും പറയാതെ പോകുന്നു.
സിറ്റുവേഷൻ മൂന്നു : ഇപ്രാവശ്യം മിനി കുറച്ചു ഉച്ചത്തിൽ ആണ് കരയുന്നത് .
ബാബു ആ വഴി പോകുമ്പോൾ വഴിയിൽ മിനിയെ കണ്ടോ കണ്ടില്ലേ എന്നറിയില്ല. പക്ഷെ മിനിയുടെ ബാക്കിലൂടെ അദ്ദേഹം പോകുന്നു. കുറച്ചു കഴിഞ്ഞു ബാബു തിരിച്ചു അതേ വഴിയിലൂടെ വരുന്നു. മിനി കുറച്ചൂടെ ഉച്ചത്തിൽ കരയുന്നു. ബാബു ഒന്നും കാണാതെ, കേൾക്കാതെ അയാളുടെ ജോലിയുടെ ചിന്തകളുമായി പോകുന്നു.
സിറ്റുവേഷൻ നാലു : മിനി ഓഫീസിൻറെ വരാന്തയിൽ നിന്ന് പഴയപോലെ മെല്ലെ കരയുന്നു.
ബാബു: എന്തേ മിനീ കരയുന്നെ ?, എന്താണ് കാരണം ?
മിനി : ഒന്നുല്ല , ഇന്നലെ ഓഫീസിൽ ……
ബാബു ചിന്തിക്കാൻ തുടങ്ങുന്നു. മിനിയോട് ഒരുപാടു ചോദ്യങ്ങൾ ചോദിക്കുന്നു.
മിനി : “ഇറ്റ് ഈസ് ഓകെ …. “
ബാബു: “പേടിക്കേണ്ട വഴിയുണ്ടാകാം ..” എന്നും പറഞ്ഞു തല്കാലം ആ സീൻ അവിടെ തീരുന്നു.
പക്ഷെ ബാബു ഇതിനെ ഒരു സീരിയസ് പ്രൊജക്റ്റ് ആയി എടുക്കുന്നു. അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ. മിനിയുടെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവരെയും കാണുന്നു. നീണ്ട ചർച്ചകൾ. അങ്ങിനെ മിനിയുടെ കരച്ചിലിനുള്ള എല്ലാ സാധ്യതകളെയും കുറിച്ച് പഠിക്കുന്നു. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നു.
മൂന്നാമത്തെ ദിവസം . വീണ്ടും മിനിയെ കാണുന്നു. “മിനീ ,,, ഞാൻ നിങ്ങളുടെ പ്രോബ്ളത്തെ കുറിച്ചു വിശദമായി പഠിച്ചു . എൻ്റെ അടുത്ത് മൂന്നു സൊല്യൂഷൻസ് ഉണ്ട്. പ്ലാൻ എ., പ്ലാൻ ബി ഇത് രണ്ടും നടന്നില്ലെങ്കിൽ ഒരു പ്ലാൻ സി കൂടെ ഉണ്ട് .”
അപ്പോൾ മിനി : “എന്ത് പ്രോബ്ലം ?, എപ്പോ ?”
സത്യം പറഞ്ഞാൽ മിനി അതേക്കുറിച്ചു എപ്പഴോ മറന്നിരുന്നു !
സിറ്റുവേഷൻ അഞ്ച് : മിനി ഓഫീസിൻറെ വരാന്തയിൽ നിന്ന് പഴയപോലെ മെല്ലെ കരയുന്നു.
ബാബു: എന്തേ മിനീ കരയുന്നെ ?, എന്താണ് കാരണം ?
മിനി : ഒന്നുല്ല , ഇന്നലെ ഓഫീസിൽ …….
ബാബു എന്തെ എന്ന് ചോദിച്ചപ്പോൾ തന്നെ മിനിക്ക് സമാധാനമായി. ബാബുവിനോട് വളരെ ചുരുക്കി കാര്യം പറഞ്ഞു മിനി മിനിയുടെ വഴിക്കു പോകുന്നു..
പക്ഷെ ബാബു മിനിയുടെ പ്രോബ്ളതെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നു . മിനിയുടെ സങ്കടത്തിൻ്റെ ആഴം മനസിലാക്കുന്നു. എന്നിട്ടു ഒരു മൂലയിൽ പോയി കരയാൻ തുടങ്ങുന്നു. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു അവിചാരിതമായി ആ വഴി വന്ന മിനി ബാബുവിനെ കാണുന്നു. ബാബുവിനെ സമാധാനിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ എടുക്കേണ്ടി വന്നു മിനിക്ക്.
സിറ്റുവേഷൻ ആറ് : മിനി ഓഫീസിൻറെ വരാന്തയിൽ നിന്ന് പഴയപോലെ മെല്ലെ കരയുന്നു.
ബാബു: എന്തേ മിനീ കരയുന്നെ ?, എന്താണ് കാരണം ?
മിനി : ഒന്നുല്ല , ഇന്നലെ വീണ “
ബാബു : “ഓക്കേ എല്ലാം മനസ്സിലായി …. വീണ പണ്ടേ അങ്ങിനെയാണ് … എന്നോടും മനീഷിനോടും അവൾ പണ്ട് …..”
മിനി : “അതല്ല… ഞാൻ പറയട്ടെ….”
ബാബു : “വേണ്ട ഇനി ഒന്നും പറയണ്ട … എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ …”
എന്നും പറഞ്ഞു ബാബു പോകുന്നു. മിനി കാര്യമറിയാതെ നോക്കി നില്കുന്നു.
ബാബു അവൻ്റെ ഫ്രണ്ട്സിനെ എല്ലാവരെയും കാണുന്നു. “സീ വീണ മിനിയെയും ചതിച്ചു …..”, എല്ലാവരും അവരവരുടെ സ്റ്റോറികൾ പരസ്പരം പറഞ്ഞു വലിയ വലിയ ചർച്ചകൾ നടക്കുന്നു.
പിറ്റേ ദിവസം ഇതറിഞ്ഞ മിനി ബാബുവിനെ പിടിച്ചു വെച്ച് അവളുടെ തലേ ദിവസത്തെ കഥ മുഴുവനാക്കി “ഞാൻ ഇന്നലെ വീണപ്പോൾ കാലിൽ ഒരു മുള്ളു കുത്തിയിരുന്നു, അതാണ് ഞാൻ കരഞ്ഞത് !”
സമ്മറി: ഇതിൽ ഏതു ബാബുവിനോടാണ് നമുക്ക് സാമ്യം എന്നറിഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ ഇനിയുള്ള ജീവിതം ഒന്നൂടെ ഭംഗിയാക്കാം .