2019. നൂറു കാറുകൾ
മരിക്കുന്നതിന് മുൻപ് ചെയ്തു തീർക്കാനുള്ള ഒരു ഐറ്റം ആണ് . നൂറു വ്യത്യസ്ത മോഡൽ കാറുകൾ ഓടിക്കുക എന്നത് . ചുമ്മാ ടെസ്റ്റ് ഡ്രൈവ് ചെയ്താൽ പോരാ . ഒരു ഇരുപത്തഞ്ചു കിലോമീറ്റെർ എങ്കിലും ഓടിക്കണം. അതെ നമ്മുടെ ആഗ്രഹങ്ങൾ തീർക്കലാണല്ലോ പ്രധാനം. മറ്റുള്ളവരെ കാണിക്കലല്ലല്ലോ ഉദ്ദേശം.
അതിനു ഞാൻ കണ്ട ഒരു വഴി. ഇപ്പോൾ ഞങ്ങളുടെ ഓഫീസിൽ ഓപ്പറേഷൻ ടീമിലാണ് എൻ്റെ റോൾ .
ഇടക്ക് പുറത്തുനിന്നുള്ള ക്ലയിൻസ് കമ്പനി വിസിറ്റ് ചെയ്യാൻ വരാറുണ്ട്. അവരെ സ്വീകരിക്കാൻ എയർപോർട്ടിൽ പോകുക എന്നത് മിക്കപ്പോഴും എൻ്റെ ഡ്യൂട്ടി ആണ്. എനിക്കുള്ളതാണെങ്കിൽ ഒരു പൊട്ട /പഴയ കാർ ആണ്, ഇടക്കിടക്ക് വഴിയിൽ വിശ്രമിക്കാറുമുണ്ട് എൻ്റെ കാർ. അതുകൊണ്ട് തന്നെ ഏതെങ്കിലും ക്ലെയിൻസ് വിസിറ്റ് ഉണ്ടാകുമ്പോൾ അന്ന് എൻ്റെ ഓഫീസിലുള്ള ഏറ്റവും പുതിയ ഒരു കാറിന്റെ കീ എൻ്റെ മേശപ്പുറത്ത് എത്തും. കൂടാതെ പലരിൽ നിന്നുമായി കേൾക്കുന്ന ഒരു സ്ഥിരം ഡയലോഗും ഉണ്ട് , “പ്ലീസ് ദയവു ചെയ്തു ആ കാറൊന്നു മാറ്റുമോ., നമ്മളുടെ ക്ലെയിൻസിനു മുന്നിൽ ഇത്രേം തരംതാഴാൻ ഞങ്ങൾക്ക് സമ്മതമല്ല !”.
വേറെ ആർക്കു കൊടുത്തില്ലെങ്കിലും എൻ്റെ കാറിന്റെ പെർഫോമൻസ് അറിയുന്നതുകൊണ്ടും ക്ലെയിൻസ് നഷ്ടപെടണ്ട എന്നും വിചാരിച്ചാവും കമ്പനിയോട് ആത്മാർത്ഥതയുള്ള എൻ്റെ കൂടെ വർക്ക് ചെയ്യുന്നവർ അവരുടെ കാർ തരാൻ മത്സരിക്കാറുണ്ട്. പക്ഷെ എൻ്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിൽ അവരുടെ കാറുകൾക്കു സുപ്രധാന പങ്കു വഹിക്കാൻ പറ്റിയല്ലോ എന്നാണ് ഞാൻ ചിന്തിക്കാറ്. ഭാഗ്യവാന്മാർ !. പക്ഷെ അതിനു അവരുടെ കയ്യിൽ നിന്നും അധികമായി ഞാനൊന്നും ആവശ്യപ്പെടാറില്ല!.
അങ്ങിനെ ഓരോ അവസരത്തിലും എൻ്റെ കാറുകളുടെ ലിസ്റ്റിൽ പുതിയ പുതിയ കാറുകൾ കേറാൻ തുടങ്ങി. ഇപ്പോൾ എഴുപത്തി മൂന്ന് ആയി. ഇനിയും ഇരുപത്തേഴെണ്ണം വേണം ടാർഗറ്റ് അച്ചീവ് ചെയ്യാൻ. നിങ്ങൾക്കും സഹായിക്കാം. പുതിയ കാറു മേടിക്കുമ്പോൾ വേണോങ്കി എന്നെ വിളിച്ചു ഞാൻ ഓടിച്ചതാണോ എന്ന് ചെക്ക് ചെയ്യാൻ. ചിലപ്പോൾ മേല്പറഞ്ഞ ഭാഗ്യമുള്ളവരുടെ കൂട്ടത്തിൽ കേറിപ്പറ്റാൻ ശ്രമിക്കാം. ഞാൻ ഇതുവരെ ഓടിക്കാത്ത മോഡൽ ആകണമെന്ന് മാത്രം!.
സമ്മറി : ഞാനെങ്ങാനും പുതിയ കാർ മേടിച്ചാൽ വല്ലവരും അവരുടെ കാറുകൾ എനിക്ക് ഓടിക്കാൻ തരുമോ ?. ചിലപ്പോൾ ഇത്തരം ട്രിക്കുകൾ എടുക്കേണ്ടി വരും നമ്മുടെ ആഗ്രഹങ്ങൾ നടക്കാൻ, :).