2007. ഡിസിഷൻ മേക്കിങ്
കഥാപാത്രങ്ങൾ :
- ബാബു : എൻ്റെ കൂട്ടുകാരൻ ആൻഡ് ബിസിനസ്സ് പാർട്ണർ
- എറണാകുളം,കോട്ടയം, ആലപ്പുഴ , തിരുവനന്തപുരം : കേരളത്തിലെ സ്ഥലങ്ങൾ
രണ്ടായിരത്തി ഏഴ്. ഒന്നിൽ കൂടുതൽ ആളുകൾ ഒരു ബിസിനസ്സ് നടത്തുമ്പോൾ വല്യൊരു ടാസ്ക് ആണ് ഡിസിഷൻ മേക്കിങ് . എൻ്റെ അറിവിൽ പൊതുവെ എല്ലാരും ഫെയ്‌സ് ചെയ്യുന്ന ഒരു ഇഷ്യൂ ആണ് ഇത് . മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുന്ന ഡിസിഷൻ മേക്കേഴ്സിനു ഇത്തിരി ബുദ്ധിമുട്ടാണ് ഈ ടൈപ്പ് സിറ്റുവേഷൻസ് ഹാൻഡ്ൽ ചെയ്യാൻ!.
ഉദാഹരണത്തിന്. എറണാകുളത്തുനിന്നും ഒരു മീറ്റിംഗിന് തിരുവനന്തപുരം വരെ പോകണം എന്ന് വിചാരിക്കുക. പോകേണ്ടത് ഞാനും എൻ്റെ പാർട്ണർ ബാബുവും.
കോൺവെർസേഷൻ മോഡൽ ഒന്നു : ഞാൻ , “ബാബു നമുക്ക് ട്രെയിനിൽ പോകാം”, ഉടനെ ബാബു , “വേണ്ട മനീഷ് , നമുക്ക് കാറിനു പോകാം. ട്രെയിൻ ചിലപ്പോൾ ലേറ്റ് ആയാലോ ?”. ഞാൻ , “ഒകെ ശരി, ന്നാ നമുക്ക് ആലപ്പുഴ വഴി പോകാം “. ഉടനെ ബാബു , “വേണ്ട , നമുക്ക് കോട്ടയം വഴി പോകാം, അതാകുമ്പോൾ ട്രാഫിക് കുറയുമല്ലോ “.
കോൺവെർസേഷൻ മോഡൽ രണ്ടു : ഞാൻ , “ബാബു നമുക്ക് കാറിൽ പോകാം”, ഉടനെ ബാബു , “വേണ്ട മനീഷ് , നമുക്ക് ട്രെയിനിൽ പോകാം. നല്ല ട്രാഫിക് കാണും.ചിലപ്പോൾ ലേറ്റ് ആയാലോ ?”. ഞാൻ , “ഒകെ ശരി, ന്നാ… നമുക്ക് കോട്ടയം വഴി ഉള്ള ട്രെയ്നിൽ പോകാം”. ഉടനെ ബാബു , “വേണ്ട , നമുക്ക് ആലപ്പുഴ വഴിയുള്ള ട്രെയിൻ പോകാം, കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ഈയിടക്ക് ബ്ലോക്ക് കിട്ടാറുണ്ടത്രെ “.
ഇതിങ്ങനെയാണ് . ഒരാൾ കോൺഫിഡൻറ് ആയി ഒരു ഐഡിയ പറയുമ്പോൾ ഉടനെ വേറൊരു ഐഡിയ പറയുക എന്നുള്ളത് സ്വാഭാവികം ആണ് . ഞാനും അങ്ങിനെ പറയാറുണ്ട്. എപ്പോഴും ഇങ്ങിനത്തെ സന്ദർഭങ്ങളിൽ നമ്മള് ആലോചിച്ചു ഒരു ഐഡിയ പറഞ്ഞാലും നമ്മള് പണ്ട് ചെയ്ത അബദ്ധങ്ങളാണ് മറ്റുള്ളവരുടെ മനസ്സിൽ ആദ്യം വരിക. അതുകൊണ്ടുതന്നെ ഒരു കൌണ്ടർ ഐഡിയ ഉടനെ വരും. ഈ സ്വഭാവം കൂടുതലും കണ്ടു വരുന്നത് നമ്മുടെ മാതാപിതാക്കൾക്കാണ്. കാരണം അവര് നമ്മുടെ മുമ്പുള്ള പല അബദ്ധങ്ങളും നേരിട്ട് അറിഞ്ഞവരാണല്ലോ.
കഥയിലേക്ക് വരാം. ഞാനും എൻ്റെ പാർട്ണറും ഒന്നിച്ചു ഒരു ബിസിനസ്സ് ചെയ്യുന്നു. രണ്ടാളും ബുദ്ധിമാന്മാർ . ഒരേ പ്രോബ്ലെത്തിനു ഒന്നിൽ കൂടുതൽ സൊല്യൂഷൻസ് ഉള്ള ആളുകൾ. രണ്ടുപേർക്കും സമ്മതമായ ഒരു ഡിസിഷനിൽ പെട്ടെന്നെത്താൻ എന്താണ് ഒരു വഴി.
എൻ്റെ ഐഡിയ പറയാം.
സിറ്റുവേഷൻ ഒന്നു. “എനിക്ക് പോകാനിഷ്ടം കാറിലാണ്. അതും കോട്ടയം വഴി “
കോൺവെർസേഷൻ മോഡൽ ഒന്നു : ഞാൻ , “ബാബു നമുക്ക് ട്രെയിനിൽ പോകാം”, ഉടനെ ബാബു , “വേണ്ട മനീഷ് , നമുക്ക് കാറിനു പോകാം. ട്രെയിൻ ചിലപ്പോൾ ലേറ്റ് ആയാലോ ?”. ഞാൻ , “ഒകെ ശരി, ന്നാ നമുക്ക് ആലപ്പുഴ വഴി പോകാം “. ഉടനെ ബാബു , “വേണ്ട , നമുക്ക് കോട്ടയം വഴി പോകാം, അതാകുമ്പോൾ ട്രാഫിക് കുറയുമല്ലോ “.
സിറ്റുവേഷൻ രണ്ടു . “എനിക്ക് പോകാനിഷ്ടം ട്രെയിനിലാണ്. അതും ആലപ്പുഴ വഴി “
കോൺവെർസേഷൻ മോഡൽ രണ്ടു : ഞാൻ , “ബാബു നമുക്ക് കാറിൽ പോകാം”, ഉടനെ ബാബു , “വേണ്ട മനീഷ് , നമുക്ക് ട്രെയിനിൽ പോകാം. നല്ല ട്രാഫിക് കാണും.ചിലപ്പോൾ ലേറ്റ് ആയാലോ ?”. ഞാൻ , “ഒകെ ശരി, ന്നാ… നമുക്ക് കോട്ടയം വഴി ഉള്ള ട്രെയ്നിൽ പോകാം”. ഉടനെ ബാബു , “വേണ്ട , നമുക്ക് ആലപ്പുഴ വഴിയുള്ള ട്രെയിൻ പോകാം, കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ഈയിടക്ക് ബ്ലോക്ക് കിട്ടാറുണ്ടത്രെ “.
അപ്പൊ ഒരു ചെറിയ ട്രിക്ക് എടുത്താൽ നമ്മുടെ കൂടെയുള്ളവരെ നമ്മുടെ തീരുമാനത്തിലേക്ക് ചിലപ്പോഴൊക്കെ കൊണ്ടുവരാൻ പറ്റും . ഈ ഐഡിയ വളരെ ഉഷാറായിട്ടു വർക്ഔട് ആയി തുടങ്ങി. എപ്പോഴും എന്താണോ എനിക്ക് തോന്നുന്നത് അതിൻ്റെ ഓപ്പോസിറ്റ് ഞാൻ പറയും.അപ്പോൾ നമുക്ക് വേണ്ടത് നമ്മുടെ പാർട്ണർ പറയും.
അങ്ങിനെ കാലം പിന്നെയും മുമ്പോട്ടു പോയി. എൻ്റെ സ്വന്തം പാർട്ണർക്ക് ഇങ്ങിനെ ഒരു ചെറുതാണെങ്കിലും ചെയ്യുന്ന ചതി , അതു ശരിയല്ലല്ലോ എന്നൊരു തോന്നൽ തോന്നി തുടങ്ങി. അങ്ങിനെ ഒരു ദിവസം അവൻ്റെ നല്ല മൂടുള്ള സമയത്തു ഞാൻ എൻ്റെ ഈ രഹസ്യം അവനോടു തന്നെ നേരിട്ടു പറഞ്ഞു . പെട്ടെന്ന് അവനൊന്നു ഞെട്ടിയെങ്കിലും, ചിരിച്ചു. അവൻ ചിന്തിച്ചു കാണും എന്നാലും എനിക്ക് തന്നെ ഇവൻ സ്ക്രിപ്റ്റിനകത്തു സ്ക്രിപ്റ്റ് ഇടുന്നുണ്ടല്ലോ എന്ന് തോന്നിക്കാണും .
ഇപ്പോൾ കുറച്ചുകൂടെ ഈസിയായി. ഞാനെന്തെങ്കിലും ഐഡിയ പറയുമ്പോൾ ഇത് സ്ക്രിപ്റ്റ് ആണോ അതോ ശരിക്കുള്ളതാണോ എന്ന് അവനു മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടുള്ളത് കൊണ്ട് ഒരുവിധം എൻ്റെ എല്ലാ ഐഡിയകളും അവൻ സമ്മതിക്കും.വളരെ വല്യ അബദ്ധങ്ങൾ ആണെങ്കിൽ മാത്രം ഇടപെടും.
സമ്മറി:- ഒരു പോലീസ് സ്റ്റേഷന് രണ്ടു സബ് ഇൻസ്പെക്ടർസ് കുറച്ചു ബുദ്ധിമുട്ടാണ്. രണ്ടിൽ കൂടുതൽ ആയാലോ ?, പോരാത്തതിന് എല്ലാവരും ബുദ്ധിമാന്മാർ കൂടി ആയാലോ പിന്നെ പറയുകയും വേണ്ട. ന്നാലും തളരരുത് . തെറ്റുകൾ വരുന്നത് കുറയും എന്ന് വിശ്വസിച്ചു തളരാതെ മുന്നോട്ട് പോവുക!.