2005. പുതിയ കാരണം
രണ്ടായിരത്തി അഞ്ച്. മൂത്ത മകൾക് ഏകദേശം ഒരു വയസ്സ് . ഒരു ദിവസം പുലർച്ചക്ക് , ഏകദേശം മൂന്നു മണിക്ക് അവൾ നിറുത്താതെ കരയാൻ തുടങ്ങി . ഏകദേശം ഒരു മണിക്കൂറോളം കരച്ചിലോടു കരച്ചിൽ. ഞാനും വൈഫും അറിയാവുന്ന പണി ഒക്കെ നോക്കി . നോ രക്ഷ.
അവസാനം ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചു . പതിനെട്ടാം അടവ് എന്ന നിലക്ക് ഞാൻ വൈഫിനോട് ഒരവസരം കൂടി ചോദിച്ചു . ഇത്തിരി ക്രൂവൽ ആണെന്നും പറഞ്ഞു . എന്നിട്ടു കാലിൽ നെരിയാണിക്കു തൊട്ടുമേലേ രണ്ടു വിരലുകൊണ്ട് വേദനിക്കുന്നവണ്ണം മൂന്നു പ്രാവശ്യം അടിച്ചു . ആദ്യമായിട്ടാണ് കുഞ്ഞിനെ അടിച്ചത്!. അവള് ഒന്നൂടെ ഉച്ചത്തിൽ കരഞ്ഞു . പക്ഷെ രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ, അടിച്ചതിൻ്റെ വേദന കുറഞ്ഞപ്പോൾ കരച്ചിൽ നിറുത്തി . കൂടാതെ ചിരിയും കളിയും തുടങ്ങി . എന്നുവേണ്ട അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ഉറങ്ങുകയും ചെയ്തു.
സമ്മറി:- കുഞ്ഞു കുട്ടികൾ കരയാൻ തുടങ്ങിയാൽ ചിലപ്പോൾ അവർ എന്തിനാണ് കരഞ്ഞത് എന്ന് മറന്നു പോകുമത്രെ . അതുകൊണ്ടുതന്നെ ചെയ്യുന്ന കാര്യം തുടർന്ന് കൊണ്ടിരിക്കും . അപ്പൊ അവർക്ക് കരയാൻ ഒരു പുതിയ കാരണം ഉണ്ടാക്കി കൊടുത്താൽ അതിൻ്റെ വേദന തീരുമ്പോൾ താനെ കരച്ചിൽ നിർത്തിക്കോളും.
എപ്പോളും ഈ ഐഡിയ വർക്ക്ഔട്ട് ആയികൊള്ളണം എന്നില്ല .