2003. പ്രഹസനം
കഥാപാത്രങ്ങൾ :
- ബാബു : ഹൈദരാബാദിൽ വർക്ക് ചെയ്യുന്ന കൂട്ടുകാരൻ.
- സജി : എൻ്റെയും ബാബുവിൻ്റെയും കോമൺ ഫ്രണ്ട്.
രണ്ടായിരത്തി മൂന്ന്. ബാബുവിന് ഹൈദരാബാദിൽ ആയിരുന്നു ജോലി. ഒരു ദിവസം അവൻ എന്നെ വിളിച്ചു അവൻ്റെ കാർ നാട്ടിൽ നിന്നും ഹൈദരാബാദിൽ എത്തിച്ചു തരാമോ എന്ന് ചോദിച്ചു . എനിക്കാണെങ്കിൽ ഡ്രൈവിംഗ് എന്ന് പറയുന്നത് അന്നും ഇന്നും ഭയങ്കര ഇഷ്ടമാണ് . പ്രത്യേകിച്ച് ലോങ്ങ് ഡ്രൈവ്. നൂറുവട്ടം ഞാൻ റെഡി.
പക്ഷെ ഞങ്ങളുടെ കോമ്മൺ ഫ്രണ്ട് ആയ സജി , ബാബുവിനെ വിളിച്ചു ഒരുപാട് നിരുത്സാഹപ്പെടുത്തി. കൊച്ചിക്കും ഹൈദരാബാദിനും ഇടയിൽ നടന്ന ഒരു വർഷത്തെ ആക്സിഡന്റ് കളുടെ ലിസ്റ്റും , കാറിന്റെ ടയർ പഞ്ചറായ കഥകളും , പെട്രോളിൻ്റെ വിലയെക്കുറിച്ചും, കാർ പാർസൽ ആയി അയച്ചാലുള്ള ഗുണങ്ങളെ കുറിച്ചും എല്ലാം ബാബുവിനെ അറിയിച്ചു. എനിക്ക് സങ്കടം വന്നു. സജിയുടെ എല്ലാ റീസെർച്ചും എൻ്റെ ആഗ്രഹങ്ങൾക്ക് എതിരായിരുന്നു. എന്തൊക്കെ ആയാലും അവസാനം ബാബു എനിക്ക് അവസരം തന്നു. സംഗതി നടക്കും എന്നുറപ്പായപ്പോൾ സജി , “എന്നാ പിന്നെ ഞാനും വരാം , ഇടക്ക് മാറി മാറി ഡ്രൈവ് ചെയ്യാമല്ലോ !!!”. അങ്ങിനെ ഞങ്ങൾ രണ്ടാളും കൂടി കാർ ഹൈദരാബാദിൽ എത്തിച്ചു കൊടുത്തു.
ഇതുവരെ മനസ്സിലാകാത്ത സമ്മറി:- – എൻ്റെ പൊന്നു സജീ, പിന്നെ എന്തിന് ? , എന്തിനായിരുന്നു ഈ പ്രഹസനം!.