1996. പിജി അഡ്മിഷൻ

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ആറ് . ഡിഗ്രി കഴിഞ്ഞു. കൊറേ പഠിച്ചപോലെ തോന്നിയത് കൊണ്ട് ജോലിക്കുപോകാം എന്ന് തീരുമാനിച്ചു. ഒന്ന് രണ്ടു ഇന്റർവിയുവിനു പോയി. ഒരു ഇന്റർവ്യൂ ചെയ്യുന്ന ആള് പച്ചക്കു ചോദിച്ചു , “ഇത്രേം പിജി ഉള്ളവരും വിവരമുള്ളോരും ഉണ്ടായിരിക്കെ നിനക്കെന്തിന് ജോലി തരണം ?”,  എല്ലാം അറിയാം എന്ന വിചാരം  അതോടെ പോയിക്കിട്ടി . കൂടാതെ മറ്റു ചില ബാഹ്യ സമ്മർദ്ദങ്ങളും മൂലം പിജി ക്കു പഠിക്കാൻ തീരുമാനിച്ചു .

ഡിഗ്രി തമിഴ്‌നാട്ടിലെ ഒരു കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത് . അതുകൊണ്ടു തന്നെ അതേ കോളേജിൽ പിജിക്ക്‌ അഡ്മിഷൻ കിട്ടാൻ എളുപ്പവും ആയിരുന്നു. പക്ഷെ ഡിഗ്രിക്കു അത്യാവശ്യം മാർക്ക് വേണം എന്നൊരു പ്രശ്‌നം ഉണ്ട് .  അന്നത്തെ സ്ഥിതി വെച്ചു , ഞാൻ ആഗ്രഹിക്കുന്ന പിജിക്ക് അഡ്മിഷൻ കിട്ടാൻ 80 % മിനിമം മാർക്ക് വേണമത്രേ! . ഓരോരോ സമ്പ്രദായം… അപ്പൊ നേരിട്ട് പോയാൽ കിട്ടൂല . അതുകൊണ്ട് അവിടെയുള്ള ഒരു മലയാളീ സാറിൻറെ തണലിൽ അദ്ദേഹത്തെയും കൂട്ടി പ്രിൻസിപ്പലിന്റെ റൂമിൽ കയറി. ഏകദേശം പത്തോളം ടീച്ചേഴ്സ്  ഉണ്ടായിരുന്നു അഡ്മിഷൻ പാനലിൽ. എൻ്റെ മാർക്ക് ലിസ്റ്റ് കണ്ട പ്രിൻസിപ്പൽ എന്നെ റെക്കമെൻറ് ചെയ്യാൻ കൂടെവന്ന മലയാളീ സാറിനോട് പുച്ഛത്തോടെ ഒരു ചോദ്യം . “ഒൺലി സെവെൻറ്റി പെർസെൻ്റ്  ജ് !!!… “, എന്നിട്ടു എൻ്റെ അപ്ലിക്കേഷൻ ഫോം തിരിച്ചു കൊടുത്തു. കൂടെ  ഇവനൊക്കെ യാണോ നിങ്ങൾ റെക്കമെൻറ് ചെയ്യുവാൻ വരുന്നത് ?, നാണമില്ലേ ….” എന്നൊക്കെ പറയാതെ പറഞ്ഞുള്ള ഒരു  നോട്ടവും .  പെട്ടെന്ന് എവിടെന്നോ കിട്ടിയ ഒരു ആവേശത്തിൽ ഉച്ചത്തോടെ പുറകിൽ നിന്ന ഞാൻ വിളിച്ചു പറഞ്ഞു. “നോ … സാർ …. സെവെൻറ്റി പോയൻറ് റ്റു ത്രീ സാർ….”. പ്രിൻസിപ്പലും കൂടെയുള്ള എല്ലാരും ഒന്നു ഞെട്ടി . പെട്ടെന്നു എല്ലാരും ചിരിച്ചു . ചിരിക്കിടയിൽ പ്രിൻസിപ്പൽ എൻ്റെ അപ്ലിക്കേഷൻ ഫോം തിരിച്ചുവാങ്ങി , “അഡ്‌മിറ്റെഡ്” എന്ന് മാർക്ക് ചെയ്തു ക്ലർക്കിനു കൊടുത്തു.

സമ്മറി : – 70 % ഉം 70.23 % ഇത്രേം വ്യത്യാസം ഉണ്ടെന്നു അന്നാണ് മനസ്സിലായത്. ആരും പ്രതീക്ഷിക്കാത്ത സിറ്റുവേഷൻ ഉണ്ടാക്കിയാൽ ചിലപ്പോ കാര്യം നടക്കും. എഗൈൻ ഈ ടൈപ്പ് ഐഡിയ എപ്പോളും നടക്കണമെന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *