1993. ഈസി ഐഡിയ ഫോർ എക്സർസൈസ്
കഥാപാത്രങ്ങൾ :
- ഞാൻ : കഥാനായകൻ.
- ഗട്ടർ : റോഡിലെ കുഴികൾ .
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു. ഞങ്ങൾക്ക് ഒരു ബുക്‌ഷോപ് ഉണ്ടായിരുന്നു. ബുക്‌ഷോപ്പിലെ ബൈക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ വയനാട് എത്തിപെട്ടിരുന്നു. എൻ്റെ ടാസ്ക് ഈ ബൈക്ക് തിരിച്ചു വീട്ടിലെത്തിക്കുക എന്നതായിരുന്നു.
ആദ്യമായി ഒറ്റക്കു ബസ്സിൽ വയനാട്ടേക്കു പുറപ്പെട്ടു. ബൈക്ക് കിട്ടി . തിരിച്ചു വരുമ്പോൾ ഏകദേശം വൈകുന്നേരം ഏഴുമണി ആയപ്പോൾ കല്പറ്റ കഴിഞ്ഞു ചുരത്തിന്റെ മുകളിൽ എത്തി. നല്ല കോട മഞ്ഞു . ഹെഡ്‍ലൈറ്റിട്ടിട്ടുതന്നെ ഒന്നും കാണുന്നില്ല. പോരാത്തതിന് ചെറിയ ഒരു മഴയും. ചുരത്തിൽ മതിയാവോളം ഗട്ടറുകളുള്ള കാലം. അങ്ങിനെ ഒരു ഗട്ടറിൽ ചാടിയപ്പോൾ ബൈക്കിൻറെ ഹെഡ്‍ലൈറ്റിന്റെ പണി യും തീർന്നു. വാഹനങ്ങൾ വളരെ കുറവായിരുന്നു. ശരിക്കും പെട്ടു. പൊതുവെ സർപ്രൈസ് , വെറൈറ്റി സിറ്റുവേഷൻ ഇഷ്ടപെടുന്ന എനിക്ക്, ന്നാലും ഇത്രേം വേണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം.
ഐഡിയകൾക്ക് ക്ഷാമം നേരിട്ട സമയം. ഏതെങ്കിലും ഒരു കാർ വരുമ്പോൾ അതിൻ്റെ പുറകിൽ കുറച്ചു ദൂരം പോകും. ഏകദേശം അര കിലോമീറ്റർ ആകുമ്പോളേക്കും അവരുടെ സ്പീഡിൽ എനിക്ക് എത്താൻ പറ്റുമായിരുന്നില്ല. അപ്പോൾ അടുത്ത കാറിനു വെയിറ്റ് ചെയ്യും. വാഹനങ്ങൾ വളരെ കുറവായിരുന്നു. അങ്ങിനെ നാലഞ്ചു പ്രാവശ്യം ഇത് പരീക്ഷിച്ചു. പക്ഷെ , ടൈം കാൻസിയുമിങ് ഐഡിയ ആയിരുന്നു. അതുകൊണ്ടു ഐഡിയയിൽ ചെറിയ ഒരു ഭേദഗതി വരുത്തി വളരെ സ്ലോവിൽ പോകുന്ന ഒരു ലോറിയെ ടാർഗറ്റ് ചെയ്തു. അതിൻ്റെ പുറകിൽ പിടിച്ചു. ഏകദേശം രണ്ടു മണിക്കൂർ എടുത്തു ചുരത്തിൻറെ താഴെ എത്താൻ. എന്ന് മാത്രമല്ല ചുരത്തിൽ അന്ന് എത്ര ഗട്ടർ കൾ ഉണ്ടായിരുന്നു എന്ന കൃത്യമായ കണക്കും എനിക്ക് കിട്ടി. കാരണം എൻ്റെ വഴികാട്ടിയായ സ്ലോ മൂവിങ്ങ് ലോറി എല്ലാ ഗട്ടറുകളും അതിൻ്റെ ടയറുകൾക്ക് നടുവിലാക്കി ആണ് പോയിരുന്നത്. അതുകൊണ്ടു തന്നെ പുറകെ വരുന്ന എനിക്ക് ഒരു ഗട്ടറും മിസ് ആയില്ല, ഒരെണ്ണം വിടാതെ എല്ലാറ്റിലും കയറി ഇറങ്ങി!.
സമ്മറി : – നല്ലോണം ശരീരം ഇളക്കണമെങ്കിൽ , ബൈക്കിൽ ഹെഡ്‍ലൈറ്റ് ഓഫാക്കി ഗട്ടറുകൾ ഉള്ള റൂട്ടിലൂടെ യാത്ര ചെയ്താൽ മതി . കൂട്ടത്തിൽ മുന്നിൽ ഒരു സ്ലോ മൂവിങ്ങ് ലോറി കൂടെ ഉണ്ടെങ്കിൽ ഒന്നൂടെ അഭികാമ്യം.